തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരില്‍ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ കല്ലേറുനടത്തുകയായിരുന്നുവെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചു. ബിജു രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ നിന്നാണ് കല്ലേറുണ്ടായത് . ബിജു രക്തസാക്ഷി ദിനാചരണത്തിന്റെ ഇടയില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് പരാതി.
കല്ലേറില്‍ നാലു ഭക്തര്‍ക്ക് പരിക്കേറ്റു. രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവച്ചു. കല്ലേറില്‍ സിഐയ്ക്കും പരിക്കേറ്റിരുന്നു.
Discussion about this post