കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടിയുടെ നോട്ടം ബിജെപി തന്നെയെന്ന് സൂചന. ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമൊന്നും ഇല്ലെന്ന് അബ്ദുള്ളക്കുട്ടി പറയുന്നുണ്ടെങ്കിലും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അബ്ദുല്ലക്കുട്ടിയുടെ നോട്ടം കര്‍ണാടക രാഷ്ട്രീയമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു.
അബ്ദുല്ലക്കുട്ടി ഏതാനും വര്‍ഷങ്ങളായി കുടുംബസമേതം മംഗളൂരുവിലാണ് താമസം. മംഗളൂരു ഉള്‍പ്പെട്ട ദക്ഷിണ കന്നഡ മേഖലയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷമുഖമായി ചേക്കേറാനാണ് നീക്കം. ദക്ഷിണ കന്നഡയില്‍നിന്നുള്ള ലോക്സഭാംഗം നളിന്‍കുമാര്‍ കട്ടീല്‍ ബി.ജെ.പിയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള പ്രഭാരിയാണ്. കട്ടീലും അബ്ദുല്ലക്കുട്ടിയും തമ്മില്‍ ആശയവിനിമയം നടക്കുന്നതായാണ് വിവരം.
ലോകസഭ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റതിന് പിന്നാലെയാണ് അബ്ദുല്ലക്കുട്ടി മോദിയെ ഗാന്ധിജിയോട് ഉപമിച്ച് വാഴ്ത്തിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ അബ്ദുള്ളക്കുട്ടി എടുത്ത നിലപാടായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് നല്കിയ മറുപടിയിലും നേതൃത്വത്തെ ചോദ്യംചെയ്തത് ഇതിന്റെ ഭാഗമായാണ് എന്നാണ് വിലയിരുത്തല്‍. ഹര്‍ത്താലിനെയും ബന്ദിനെയും എതിര്‍ത്തിട്ടുള്ള തന്റെ മോദിസ്തുതി പോസിറ്റീവ് രാഷ്്ട്രീയമാണെന്നും അതിനെ ബി.ജെ.പിയിലേക്ക് പോകുന്നതായി വ്യാഖ്യാനിക്കേണ്ടന്നും അബ്ദുല്ലക്കുട്ടി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് പുറത്തായതോടെ രാഷ്ട്രീയം അവസാനിപ്പിക്കുന്നില്ലെന്നും പറയുന്നു.
മംഗളൂരുവില്‍ ഏത് നിമിഷവും അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ തനിച്ചാവില്ല അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയില്‍ നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദുള്ളക്കുട്ടിയ്ക്ക് ഒപ്പമുണ്ടാകുമെന്നും സൂചനകളുണ്ട
Discussion about this post