കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയ സംഭവത്തെ ‘മോദിയെ പ്രശംസിക്കാന്‍ മുസ്ലീംങ്ങളെ കോണ്‍ഗ്രസ് അനുവദിക്കില്ല’ എന്ന തലക്കെട്ടോടെ റിപ്പോര്‍ട്ട് ചെയ്ത് ടൈംസ് നൗ. ‘ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന്റെ അടിമകളോ?’ എന്ന ചോദ്യവും റിപ്പോര്‍ട്ടിനൊപ്പം ടൈംസ് നൗ നല്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തിരിച്ചടിയ്ക്കു പിന്നാലെ മോദിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിട്ടും അബ്ദുള്ളക്കുട്ടി പ്രസ്താവനയില്‍ ഉറച്ച് നിന്നിരുന്നു. താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നേരത്തെ മോദി സ്തുതിയുടെ പേരില്‍ സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് കൂടെ കൂട്ടുകയായിരുന്നു. ഇപ്പോള്‍ പഴയ നിലപാട് അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയതിലുള്ള വൈരുദ്ധ്യവും ചര്‍ച്ചയാവുന്നുണ്ട്.
Discussion about this post