റഷ്യയില്‍ നടന്ന മോഷണം അറിഞ്ഞവര്‍ മൂക്കത്ത് വിരല്‍ വെക്കുകയാണ്. കാരണം ഇവിടെ നടന്ന പോലത്തെ ഒരു മോഷണം ലോകത്ത് എവിടെയും തന്നെ നടന്നിട്ടുണ്ടാവില്ല. കള്ളന്മാര് അടിച്ചുമാറ്റിയത് ടണ്‍ കണക്കിന് ഭാരമുള്ള ഒരു പാലമാണ് അതും യാതൊരു തെളിവും അവശേഷിപ്പിക്കാതെ.
ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവര്‍ ആയിരിക്കാം ഇതിന് പിന്നില്‍ എന്നാണ് പ്രദേശവാസികള്‍ പറയുന്നത് . എന്നാല്‍ ഇതില്‍ സ്ഥിതീകരണം ഇല്ല.
റഷ്യയിലെ ആര്‍ടിക് മേഖലയോട് ചേര്‍ന്ന മുര്‍മാന്‍സ്ക് റീജിയണിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ്ഒരു ദിവസം അപ്രത്യക്ഷമായത്. ഇതിന് സമീപത്തായി മറ്റൊരു പാലം നിര്‍മ്മിച്ചതിനാല്‍ ഈ പാലം ഉപയോഗശൂന്യമായിരുന്നു. 75 അടിയോളം നീളമുള്ള 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ മധ്യഭാഗമാണ് അടിച്ചുമാറ്റപ്പെട്ടത്.
മേയ് മാസത്തില്‍ റഷ്യന്‍ സമൂഹമാദ്ധ്യമമായ വി.കെയിലാണ് ആദ്യം തകര്‍ന്ന പാലത്തിന്റെ ചിത്രം വന്നത്. അതില്‍ പാലത്തിന്റെ ഒരു ഭാഗം നദിയില്‍ മുങ്ങി കിടക്കുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ ഇതേ സ്ഥലത്തെ ചിത്രങ്ങള്‍ വികെയില്‍ പത്ത് ദിവസത്തിന് ശേഷം വന്നു. ഈ ചിത്രങ്ങളില്‍ മേയ് 16 ന് കണ്ടിരുന്ന പോലെ നദിയില്‍ കിടക്കുന്ന പാലത്തിന്റെ ഭാഗങ്ങള്‍ ഇല്ലായിരുന്നു. ഇതോടെയാണ് മോഷണം പുറംലോകം അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post