കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ സംഭവത്തില്‍ കെ.എം.ആര്.എല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നടി അര്‍ച്ചന കവിയും അച്ഛനും യാത്രചെയ്ത കാറിന് മുകളിലേക്കായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. ചിത്രങ്ങള്‍ സഹിതം അര്‍ച്ചന സംഭവം സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആലുവ മുതല്‍ മഹാരാജാസ് വരെ പരിശോധന നടത്തണം എന്നാണു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ഡി.എം.ആര്.സിയോടും- കെ എം ആര് എല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്കുവാനും തീരുമാനയിട്ടുണ്ട്.
We had a narrow (providential) escape. A concrete slab fell on our moving car while we were on the way to the airport. I would request @kochimetro and @KochiPolice to look into the matter and compensate the driver. Also see to it that such things don't happen in future. pic.twitter.com/knDdqC3bwN
— Archana Kavi (@archana_kavi) June 5, 2019
Discussion about this post