എഴുപത്കാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവംമേല്പ്പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് ഹരിയാനയിലെ മിവാസ് നഗറില്‍ നടന്ന സംഭവം പുറംലോകം അറിയുന്നത്. ഭര്ത്യമാതാവായ ചാന്ദ് ഭായിയെ മരുമകള്‍ കാന്താദേവി മര്‍ദ്ധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസിയായ വിദ്യാര്‍ഥിനി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്.
വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കാന്താദേവി ഒളിവില്‍ പോയെങ്കിലും പോലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.
മരുമകള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ട് എന്ന് ചാന്ദ് ഭായി മൊഴിനല്‍കിയിട്ടുണ്ട്. പ്രായമേറിയ അമ്മായിയമ്മ ഒരു ബാധ്യതയാണ് എന്ന് കരുതിയാണ് കാന്താദേവി ഉപദ്രവിച്ചിരുന്നത്.വൈദ്യപരിശോധനയ്ക്കായി ചാന്ദ് ഭായിയെ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞതോടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചന്വേഷിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അദ്ദേഹം ഉന്നത പോലീസധികാരികള്‍ക്ക് നിര്‍ദേശം നല്കി
Dear @mlkhattar Ji
This old woman is from village Niwaj Nagar, Narnaul Dist MahendargarhShe is a proud Ex member of INA and a govt pensioner. She is regularly beaten by her daughter in law. This is heart-wrenching!
Could we please extend her support @police_haryana @cmohry pic.twitter.com/d0ALwikqRi
— Manjinder Singh Sirsa (मोदी का परिवार) (@mssirsa) June 7, 2019
Discussion about this post