ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് പടക്കപ്പലുകളെ നിരീക്ഷിക്കുന്നതിനായി മാലിദ്വീപില്‍ ഇന്ത്യ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ സന്ദര്ശതിനായി മോദി മാലിദ്വീപില്‍ എത്തിച്ചേര്‍ന്നു. ശനിയും ഞായറുമാണ് മോദിയുടെ സന്ദര്‍ശനം . ശനിയാഴ്ച മോദി റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും ഇതിനോടൊപ്പം മാലിദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
10 തീരനിരീക്ഷണ റഡാറുകളാണ് ഇന്ത്യ മാലദ്വീപില്‍ സ്ഥാപിച്ചിട്ടുള്ളത്. ഭാരത് ഇലക്ട്രോണിക്സാണ് റഡാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും നരേന്ദ്രമോദിയും ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം. ഇന്ത്യയും മാലദ്വീപും തമ്മില്‍ ഇന്ത്യന്‍ മഹാസുദ്രമേഖലയില്‍ കൂടി കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള കരാറും ഒപ്പുവെക്കും.
മാലദ്വീപിന്റെ തലസ്ഥാന നഗരം സ്ഥിതിചെയ്യുന്ന വില്ലിങ്ങിലി ദ്വീപിലുള്ള കേന്ദ്രത്തില്‍ നിന്നാകും റഡാറുകള്‍ നിയന്ത്രിക്കുക. മാലിദ്വീപിന്റെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന എക്സ്ക്ലൂസീവ് എക്കണോമിക് സോണ്‍ നിരീക്ഷിക്കുന്നതിനാണ് പ്രധാനമായും ഈ സംവിധാനം വിനിയോഗിക്കുക. ഇതുവഴി ഈ മേഖലയിലൂടെ ഇന്ത്യയിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും കടല്‍വഴിയുള്ള ആക്രമണങ്ങള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് പെട്ടെന്ന് കണ്ടെത്തുവാന്‍ സാധിക്കും.
മാലിദ്വീപിന് പുറമേ ശ്രീലങ്ക , സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയില്‍ റഡാറുകള്‍ സ്ഥാപിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.
Discussion about this post