കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. അതിതീവ്ര ന്യൂനമര്‍ദമോ ചുഴലികൊടുങ്കാറ്റോ ആയി രൂപം മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറിയേക്കും. മണിക്കൂറില്‍ 60 കിമി വേഗത ഉള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമായ ഒറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.
Discussion about this post