മരടിലെ ഫ്ലാറ്റുകള്‍ തല്ക്കാലം പൊളിക്കേണ്ടെന്ന് കോടതി. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഫ്ലാറ്റിലെ താമസക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഇന്ദിരാബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കോടതി അനുവദിച്ച സമയ പരിധി ശനിയാഴ്ച അവസാനിച്ചിരുന്നു. കേസ് ജൂലൈ ആദ്യവാരം വീണ്ടും പരിഗണിക്കും
കോടതി വിധിയെ തുടർന്ന് താമസക്കാരായ നാനൂറ് കുടുംബങ്ങൾ ആശങ്കയിലായിരുന്നു.
തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മേയ് എട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോർട്ട് നൽകാനായിരുന്നു വിധി. സാവകാശം ചോദിച്ച് കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചു.
Discussion about this post