തമിഴിലെ പ്രമുഖ നടനും നാടകകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കമലഹാസനോടൊപ്പം അഭിനയിച്ച ചിത്രത്തിലെ ഹാസ്യരംഗങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. അപൂര്‍വ സഹോദരങ്ങള്‍ , മൈക്കിള്‍ മദന്‍ , കാമരാജന്‍ , പഞ്ചതന്ത്രം, അവൈ ഷണ്മുഖി എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്.
ക്രേസി ക്രിയേഷന്‍സ് എന്ന നാടകസമിതി ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. രാജ്യത്തും വിദേശത്തുമായി നാലായിരത്തിലധികം വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു.
പ്രഭുദേവയ്ക്കും തമ്മന്നയ്ക്കുമൊപ്പം അഭിനയിച്ച ദേവി 2 ആണ് അവസാന ചിത്രം. സംവിധായകനായ കെ ബാലചന്ദ്രന്റെ പൊയ്ക്കാല്‍ കുതിരൈ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തിലേക്കുള്ള രംഗപ്രവേശം.
Discussion about this post