കനത്ത മഴയില്‍ എറണാകുളം കലക്ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന വലിയ മരം മറിഞ്ഞ് വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു. എടത്തല സ്വദേശിയായ അഷറഫ് ആണ് മരിച്ചത്.
ലോട്ടറി വില്‍പ്പനക്കാരനായ അഷറഫ് കളക്ട്രേറ്റ് പുറത്തെ റോഡില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു.
Discussion about this post