ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍.-32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട. അരുണാചല്‍ പ്രദേശിലെ ലിപ്പോയില്‍ നിന്ന് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാണാതായി പത്തുദിവസത്തെ തിരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.
അസ്സാമിലെ ജോര്‍ഹതില്‍ നിന്ന് മെന്ചുക്കയിലേക്ക് പോവുകയായിരുന്ന വ്യോമസേനാ വിമാനമാണ് ഈ മാസം മൂന്നു മുതല്‍ കാണാതായത്. ചൈനാ അതിര്‍ത്തിയില്‍ വെച്ചായിരുന്നു സംഭവം.രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പതിമൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.
കാണാതായ വിമാനത്തില്‍ അടിയന്തിര ലൊക്കേറ്റര്‍ ബക്കണില് നിന്ന് ഒരു സിഗ്നല്‍ പോലും ലഭിച്ചിട്ടില്ലെന്ന് മിലിട്ടറി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അപകടം നടന്നപ്പോള്‍ ആ ഉപകരണം പ്രവര്‍ത്തിക്കാതിരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വ്യോമസേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാണാതായ വിമാനം പുതിയ ഏവിയോണിക്സ്, റഡാറുകള്‍ എന്നിവ ഉപയോഗിച്ച് പുതുതായി അപ്ഗ്രേഡ് ചെയിതാണെന്നും അവര്‍ പറഞ്ഞു.
Discussion about this post