രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പ്രയോജനകരമായ നിരവധി പദ്ധതികളുമായി മോദി സർക്കാർ . ന്യൂനപക്ഷ സമുദായത്തിലെ അഞ്ചു കോടി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് , മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലനം എന്നിവയാണ് പ്രധാന പദ്ധതികൾ .
ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം തുടങ്ങി വിവിധ വിഷയങ്ങളിലാണ് മദ്രസ അധ്യാപകർക്ക് ക്ലാസ്സുകൾ നൽകുക.മദ്രസ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകുന്നത് , ഇതിന്റെ ഭാഗമായി മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു .
ഇംഗ്ലീഷ്, , ഗണിതം, ശാസ്ത്രം ,കംപ്യൂട്ടര്‍, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർക്ക് ക്ലാസ്സുകൾ നൽകും . കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് അറിയിച്ചത് . ഇത്തരം വിഷയങ്ങളില്‍ അധ്യാപകർക്ക് അറിവ് നൽകുന്നത് വിദ്യാര്‍ത്ഥികൾക്കും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ . അടുത്ത മാസം മുതല്‍ തന്നെ പദ്ധതി ആരംഭിക്കുമെന്നും മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി.
ന്യൂനപക്ഷ സമുദായത്തിലെ അഞ്ചു കോടി വിദ്യാർത്ഥികൾക്ക് പ്രീ മെട്രിക്ക് , പോസ്റ്റ് മെട്രിക്ക് , മെറിറ്റ് സ്കോളർഷിപ്പുകൾ നൽകാനുള്ള പദ്ധതിയും ആവിഷ്ക്കരിക്കുന്നുണ്ട് . അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാണ് തീരുമാനം .
Discussion about this post