പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പാക്കിസ്ഥാന് മുകളിലൂടെ പറക്കേണ്ടെന്ന് തീരുമാനം.അതിനായി പാക്കിസ്ഥാന് വ്യോമപാത ഉപയോഗിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. പ്രധാനമന്ത്രിയുടെ വിമാനയാത്ര ഇറാന്,ഒമാന്‍ വഴി ബിഷ്കെക്കിലേക്ക് പോകും എന്നാണ് തീരുമാനം.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ബിഷ്കെക്കിലേക്ക് പോകുന്നത്.
ഷാങ്ഹായ് കോ-ഓപറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിക്കായി കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കിലേയ്ക്കുള്ള യാത്രയ്ക്കാണ് പാകിസ്ഥാനു മുകളിലൂടെ പറക്കുന്നതിനു പകരം ഒമാന്‍, ഇറാന് തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മോദിയുടെ യാത്രയ്ക്കായി പാക് വ്യോമപാത തുറക്കാമെന്ന് പാകിസസ്ഥാന് കഴിഞ്ഞ ദിവസം അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം.
ജൂണ്‍ 13, 14 തീയതികളിലാണ് പ്രധാനമന്ത്രി വിവിഐപി വിമാനത്തില്‍ കിര്‍ഗിസ്ഥാനിലേയ്ക്ക് പോകുന്നത്. പാകിസ്ഥാന് വഴി യാത്ര ചെയ്യുമ്പോള്‍ എട്ടു മണിക്കൂറിനു പകരം നാലു മണിക്കൂര്‍ കൊണ്ട് കിര്‍ഗിസ്ഥാനില്‍ എത്തിച്ചേരാന്‍ കഴിയും. മോദിയുടെ യാത്രയ്ക്ക് പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കുന്നതിന് ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ‘തത്വത്തില്‍ അനുമതി നല്കിയ’തായി കഴിഞ്ഞ ദിവസം പാകിസ്താന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കുകയാണെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍, ഇറാന്, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ വ്യോമപാത ഉപയോഗിച്ച് ബിഷ്കെക്കിലേയ്ക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
Discussion about this post