ദുബായിയില്‍ നിന്നും 189 യാത്രക്കാരുമായി എത്തിയ സ്പൈസ് ജെറ്റിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയ്പൂരില്‍ അടിയന്തര ലാന്റിംഗ്.
ദുബായിയില്‍ നിന്നും ജയ്പൂരിലേക്ക് എത്തിയ സ്പൈസ് ജെറ്റ് 58 വിമാനത്തിന്റെ ലാന്റിംഗ് വീലിലെ ഒരെണ്ണം യാത്രയ്ക്കിടയില്‍ തകരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്റിംഗ് ചെയ്യുന്നതിനായി അനുമതി തേടുകയായിരുന്നു. രാവിലെ 9 മണിയോടെ സുരക്ഷിതമായി വിമാനം ജയ്പൂരില്‍ ഇറക്കി.
യാത്രക്കാര്‍ സുരക്ഷിതര്‍ ആണെന്നും വിമാനത്തിന്റെ കേട്പാടുകള്‍ പരിശോധിക്കുകയാണ് എന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post