വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഇന്ന് ദില്ലിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററിയോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ ലോക്സഭാ കക്ഷിനേതാവ്. രാജ്നാഥ് സിംഗായിരിക്കും ലോക്സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവായിരിക്കും. പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷിനേതാവ്.
Discussion about this post