ജമ്മു കാശ്മീരില്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് പാക്കിസ്ഥാന് രൂപം കൊടുത്തതായി റിപ്പോര്‍ട്ട്. ലഷ്കര്‍ ഇ തോയ്ബയിലെ ഭീകരെയും പഴയ വിഘടനവാദി ഗ്രൂപ്പിലെ ചിലരെയും തെരഞ്ഞെടുത്ത് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയത് പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. ലഷ്കര്‍ ഇ തോയ്ബയിലെ മുന്‍ ഭീകരനായ ഇര്‍ഷാദ് അഹമ്മജദു മാലിക് ആണ് പുതിയ ഗ്രൂപ്പിന്റെ തലവന്‍ എന്നാണു ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭീകരവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എന്‍.ഐ.എ , ആദായനികുതി വകുപ്പ് , എന്‍ഫോഴ്സ്മെന്റ് , തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി ചേര്‍ന്ന് നടപ്പാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭീകരര്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതെയായി . നടപടികള്‍ ശക്തമാക്കിയതോടെ സുരക്ഷാസേനയ്ക്ക് അനുകൂല സാഹചര്യമൊരുക്കി നല്കി.
ഭീകരവാദത്തിന് ധനസഹായവും മറ്റും നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിഘടനവാദി സംഘടനകളിലെ പ്രമുഖര്‍ അറസ്റ്റിലായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായിട്ടാണ് പുതിയ സംഘടനയെ പാക്കിസ്ഥാന് ചാരസംഘടനയുടെ സഹായത്തോടെ രൂപം കൊടുത്തിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്.
Discussion about this post