ശബരിമല വിഷയത്തെച്ചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഭിന്നത. ശബരിമല വിഷയത്തില്‍ പ്രായോഗിക സമീപനം വേണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ നിലപാട് മാറ്റേണ്ടതില്ലെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. അദ്ദേഹം ശൈലി മാറ്റണമെന്ന് മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കനത്ത തോൽവി ഏറ്റുവാങ്ങിയതിന് ശബരിമല കാരണമായെന്നാണ് വിലയിരുത്തൽ.വിശ്വാസികള്‍ക്ക് എല്‍ഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്ന്മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും അവരെ തിരിച്ചു കൊണ്ടു വരണമെന്നും ഇടത് മുന്നണിയോഗത്തിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു .
Discussion about this post