തനിക്ക് വധഭീഷണിയെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് പരാതി ന്ല്കി. തൃശൂര്‍ ഈസ്റ്റ് പോലീസിലാണ് പരാതി നല്‍കിയത്.കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ടാണ് വധഭീഷണിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ഹാസ്യകൈരളി മാസികയില്‍ ബിഷപ് ഫ്രാങ്കോയെ പരിഹസിച്ചു വരച്ച കാര്‍ട്ടൂണാണ് വിവാദത്തിനടിസ്ഥാനം.ഈ കാര്‍ട്ടൂണിനായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നുവെന്ന പരാതി വന്നതേടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
അതേയമയം ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണു കുരിശിനു പകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നതെന്നും പുരസ്കാരം പിൻവലിക്കണം. ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മതപ്രതീകത്തെ അപമാനിച്ചതിനു ക്രിസ്തീയ സമൂഹത്തോടും കേരള ലളിതകലാ അക്കാദമി മാപ്പുപറയണമെന്നാവശ്യവുമായി കെസിബിസിയും രംഗത്ത് വന്നിരുന്നു.
Discussion about this post