സി.ഐ നവാസിനെ കാണാതെയായ സംഭവത്തില്‍ പ്രത്യേകസംഘം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ് . കൊച്ചി ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും.
ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഓഫീസേര്‍സ് അസോസിയേഷന് ഡിജിപിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കൊച്ചി അസി. കമ്മീഷണറും , സി.ഐയുമായി നടന്ന തര്‍ക്കത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു .
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാന്‍ ഇല്ല എന്നായിരുന്നു ഭാര്യയുടെ പരാതി. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന് ഒഴിഞ്ഞതായിട്ടാണ് വിവരം.
ഇന്നലെ അസി.കമ്മീഷണര്‍ ആയിട്ട് സി.ഐ നവാസ് വാക്കേറ്റമുണ്ടാവുകയും തിരികെ സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരിച്ചെത്തിയശേഷം തന്റെ ഔദ്യോഗിക ഫോണ്‍ സിം കീഴുദ്യോഗസ്ഥന് കൈമാറി എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പിന്നാലെ ഇദ്ദേഹം തന്റെ ഭാര്യക്ക് എസ്.എം.എസ് സന്ദേശം അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post