കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെള്ളിയാഴ്ച ദുബായിൽ രണ്ട് പരിപാടികളിൽ സംബന്ധിക്കും. വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്തശേഷമുള്ള യു.എ.ഇ.യിലെ ആദ്യ പൊതുപരിപാടികളായിരിക്കും ഇത്.
വെള്ളിയാഴ്ച രാവിലെ ദുബായ് താജ് ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ ഒരുക്കുന്ന മുഖാമുഖം പരിപാടിയിൽ കേന്ദ്രമന്ത്രി സംബന്ധിക്കും. തുടർന്ന് 11.30-ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും ഒരുക്കുന്നുണ്ട്.
യു.എ.ഇ.യിലെ വിവിധ പ്രവാസി സംഘടനാനേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. രാവിലെ ഒരു ലേബർ ക്യാമ്പും കേന്ദ്രമന്ത്രി സന്ദർശിക്കും
Discussion about this post