ദുബായിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്.നൈജീരിയന്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി എത്തിയത്.
ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു അവരോട് സംസാരിച്ചതിന് ശേഷമാണ് വി മുരളീധരന് മടങ്ങിയത്.ലേബര്‍ക്യാമ്പിലെ അനുഭവം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
മരുഭൂമിയിലെ ചൂടും പൊടിക്കാറ്റും സഹിച്ച്, അതെല്ലാം മറന്ന് കുടുംബത്തിന്റെ നിലനിൽപ്പിനായി കാശയക്കുന്നതിൽ സംതൃപ്തി കാണുന്ന, അദ്ധ്വാനിക്കുന്ന, ഇന്ത്യാക്കാരായ ഒരു വലിയ വിഭാഗത്തിന്റെ നെടുവീർപ്പുകൾ കാണാം ദുബായിയിലെ ലേബർ ക്യാമ്പുകളിൽ…. ദുബായിയിൽ ആഡംബരമായി പൊങ്ങി നിൽക്കുന്ന അംബരചുംബികളിലും വേഗമാർഗ്ഗങ്ങളിലും ഏത് അത്തറിട്ട് മായ്ചാലും അവരുടെ വിയർപ്പിന്റെ ഗന്ധം മാഞ്ഞു പോകില്ല. ഇങ്ങനെ രാജ്യത്തിന് പുറത്ത് പോയി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പ്. അവന്റെ അല്ലെങ്കിൽ അവളുടെ പ്രശ്നങ്ങളുടെ പരിഹാര കേന്ദ്രവും അഭയം പ്രാപിക്കാവുന്ന വിശ്വസ്ത കരങ്ങളുമായിരിക്കും വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ഓരോ സ്ഥാപനങ്ങളും. നൈജീരിയയിൽ നിന്നുള്ള മടക്കയാത്രയിലാണ് ദുബായിയിലെ എവർ സെന്റായിയുടെ 1500 ഓളം വരുന്ന തൊഴിലാളികളുടെ ലേബർ ക്യാമ്പ് സന്ദർശിക്കാൻ അവസരമുണ്ടായത്. അതൊരു അനുഭവമായി മാറുകയായിരുന്നു. അവർക്കൊപ്പം, അവരിലൊരാളായി, അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും പങ്കു വച്ച് , അവരോടൊപ്പം ഭക്ഷണം കഴിച്ച്, ഒരു മണിക്കൂറിലധികം സമയം അവിടെ ചെലവഴിക്കാൻ എനിക്ക് സാധിച്ചു. പല സംസ്ഥാനങ്ങളിൽ നിന്നായി ഇന്ത്യയുടെ ഒരു പരിശ്ചേദം തന്നെ ആ ലേബർ ക്യാമ്പിലുണ്ടായിരുന്നു. അവർക്കിടയിൽ ചെലവഴിക്കാൻ സാധിച്ച നിമിഷങ്ങൾക്കും, ഒരു സഹോദരനെപ്പോലെ അവരെനിക്ക് നൽകിയ ഭക്ഷണത്തിനും സ്നേഹനിർഭരമായ സ്വീകരണത്തിനും ഞാൻ നന്ദി പറയുന്നു.
https://www.facebook.com/VMBJP/posts/2258430930919590?__xts__%5B0%5D=68.ARDkhPPGBUS9X0ZJuNsGzJDm20UJoIuFICuhb5ly0n_Te7Sypy5zRmjdZhBCi7Hk4Pm5Drp_1HvndGh684-HE_i6AfFa8IP2Y29ZGbiwqb3qVrP00lnpUYPfSdW2azzcZoRoAnPASlOiUVlATZZ-do0yPtMzsRj0d6Wpk2wBt-YMy7Qx3dOc-JCasV-LTo_yKhYKtu2dxkOL58hzGJsnwOLAeOKw2TVLPp-T1Z6aD9sgX-WjK6DJTJSnpcJB2pIkU-IosqGtL-qgzJ8B6VP0LJiOjKyLS1mPXysP6oNH9SU_rnAzNAn3-HkDd-TqyoQeHGmzUuqlhvZAmy36X2X400lgeQ&__tn__=-R
Discussion about this post