ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി കേന്ദ്ര അഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്കിയ കേന്ദ്രം കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദീകരണം നല്‍കണമെന്നും സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
മുന്‍പും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്ന് ക്രമസമാധാനം വളരെയധികം നടപ്പിലാക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍ എന്നായിരുന്നു കേന്ദ്രത്തിന് നല്കിയ മറുപടി.
2016 മുതല്‍ 2019 വരെ തുടരുന്ന ആക്രമണങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് കേന്ദ്രം അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന് പശ്ചിമ ബംഗാളിന്റെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് 2016 ല്‍ 509 രാഷ്ട്രീയ ആക്രമണങ്ങളാണ് ഉണ്ടായതെങ്കില്‍ 2019 ല്‍ 773 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019 ല്‍ ഇതുവരെ 26 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 2018 ല്‍ മരണസംഖ്യ 99 ആയിരുന്നു.
Discussion about this post