അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനു ശിവസേനയുടെ സഹായമുണ്ടാകുമെന്ന് ഉദ്ധവ് താക്കറെ.എല്ലാവര്ക്കും ക്ഷേത്രം വേണം.ഹിന്ദുക്കള്‍ എല്ലാവരും ഐക്യത്തോടെ തുടരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും.ശിവസേന സര്‍ക്കാരിനൊപ്പമുണ്ടെന്നും ക്ഷേത്രം ഉടന്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താക്കറെ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഉദ്ധവ് താക്കറെ അയോദ്ധ്യയില്‍ എത്തിയിരുന്നു.താക്കറെയ്ക്കൊപ്പം പാര്‍ട്ടിയുടെ 18 എംപിമാരും അയോദ്ധ്യ സന്ദര്‍ശിച്ചിരുന്നു.
Discussion about this post