ബീഹാറിലെ ഉഷ്ണതരംഗത്തില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 46 പേര്. നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവര്‍ അധികവും ഔറംഗബാദ് , ഗയ,നവാഡ എന്നീ ജില്ലകളില്‍ നിന്നുമുള്ളവരാണ്.
ഗയ , പാട്ന പ്രദേശങ്ങളില്‍ 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി വരെ 27 പേരാണ് ഉഷ്ണതരംഗം കാരണം മരിച്ചതെന്ന് ഔറംഗബാദ് സിവില്‍ സര്ജന് ഡോ:സുരേന്ദ്ര പ്രസാദ് പറഞ്ഞു.
ഗയയില്‍ 14 പേരും , നവാഡയില്‍ 5 പേര് മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അറുപതോളം പേരാണ് ഗയയിലും നവാഡയിലും ചികിത്സയില്‍ കഴിയുന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Discussion about this post