ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ വിജയക്കൊടി പാറിച്ച മത്സരത്തില്‍ താരമായത് രോഹിത് ശര്‍മയായിരുന്നു.രോഹിത് നല്കിയ സെഞ്ച്വറി മികവിലാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോറിലേക്ക് എത്താന്‍ കഴിഞ്ഞത്.രോഹിത് മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പാക് മാധ്യമപ്രവര്ത്തകന് ചോദ്യവുമായി എത്തി.
പാക് ബാറ്റ്സ്മാന്മാര്ക്ക് താങ്കള്‍ എന്ത് ഉപദേശമാണ് നല്‍കുക എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് രോഹിത് നല്കിയ മറുപടിയായിരുന്നു രസകരം. പാക്കിസ്ഥാന് പരിശീലകനാവുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാം, അല്ലാതെ ഇപ്പോഴെന്ത് പറയാനാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി. രോഹിത്തിന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്ത്തകന് അടക്കം പൊട്ടിച്ചിരിച്ചു. തന്റെ മകള്‍ ജീവതത്തില്‍ വന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും രോഹിത് പറഞ്ഞു.
പാക്കിസ്ഥാനെതിരെ നേടിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറിയാണെന്നൊന്നും പറാനാവില്ലെന്നും രാജ്യത്തിനായി കളിക്കുമ്പോള്‍ ഓരോ ഇന്നിംഗ്സും പ്രാധാന്യമുള്ളതാണെന്നും ഒരെണ്ണം മാത്രം വിലപ്പെട്ടതെന്ന് വിലയിരുത്താനാവില്ലെന്നും രോഹിത് പറഞ്ഞു
Discussion about this post