കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും.ജൂണ്‍ 30നാണ് സന്ദര്‍ശനം.കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ജമ്മു കാശ്മീര്‍ സന്ദര്‍ശനമാണിത്.ജമ്മു കാശ്മീരിലെ സുരക്ഷാസ്ഥിതികള് അമിത് ഷാ വിലയിരുത്തും.കൂടാതെ അമര്‍നാഥ് തീര്‍ത്ഥാടകരുടെ സുരക്ഷ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരും.
അതേസമയം കശ്മീരില്‍ ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെ കണ്ടെത്താനായി ‘ടെറര്‍ മോണിറ്ററിംഗ് ഗ്രൂപ്പ്’ എന്ന പ്രത്യേക സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപികരിച്ചിരുന്നു.
Discussion about this post