പുരുഷന്മാര് ദേഹത്തു തൊടുന്നതുകൊണ്ട് മാത്രം സ്ത്രീത്വത്തിനെതിരായ അതിക്രമമമായി വിലയിരുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. തനിക്കെതിരെ പരാതി കൊടുക്കരുതെന്ന് അപേക്ഷിക്കുന്നതിനിടെ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ കയ്യില്‍ പിടിച്ച പ്രധാന അധ്യാപകനെതിരെ ക്രിമിനല്‍ കേസ് എടുത്ത നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
അധ്യാപികയുടെ പരാതിയില്‍ ഐപിസി 354ാം വകുപ്പ് പ്രകാരം പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍വച്ച് പ്രധാനാധ്യാപകന് തന്നെ അപമാനിച്ചെന്നായിരുന്നു അധ്യാപികയുടെ പരാതി.
എന്നാല്‍, അലവന്‍സ് ബില്ലുകള്‍ പാസാക്കാന്‍ വൈകിയതിന്റെ പേരില്‍ സ്കൂള്‍ ഉടമകള്‍ക്ക് പരാതി നല്‍കരുതെന്ന് അധ്യാപികയുടെ കൈയില്‍ പിടിച്ച് അപേക്ഷിക്കുകയാണ് ചെയ്തതെന്നായിരുന്നു പ്രധാനധ്യാപകന്റെ വാദം. സഹപ്രവര്‍ത്തകയുടെ മാനം തകര്‍ക്കുക എന്ന മനപ്പൂര്‍വമായ ഉദ്ദേശ്യത്തോടെയല്ല അധ്യാപകന് അവരുടെ കയ്യില്‍ പിടിച്ചതെന്ന് കോടതി വിലയിരുത്തി.
Discussion about this post