ഐ.എസുമായി ബന്ധമുളള മൂന്ന് യുവാക്കളെ കോയമ്പത്തൂരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ റെപ്രസെന്ററ്റീവ്സ് ആണ് അറസ്റ്റിലായ മൂന്നു യുവാക്കളും കേരള-തമിഴ്നാട് മേഖയില്‍ ഐ.എസ് ഘടകത്തിലുളള സഹ്രാന്‍ ഹാഷിമുമായി ബന്ധമുളളവരാണ് ഇവരെന്നും എന്‍ഐഎ അറിയിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രമാണ് ഇവരെന്ന് പോലിസ് സംശയിക്കുന്നതായി സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
.മുഹമ്മദ് ഹുസൈന്, എ.ഷാജഹാന്, വൈ.ഷെയ്ക്ക് ഷൈഫുളള എന്നീ മൂന്ന്പേരാണ് അറസ്റ്റിലായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഐ.എസിലേക്ക് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്തതിന്റെ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഐഎസ് അനുകൂലികളായ രണ്ടു യുവാക്കളെ കഴിഞ്ഞ ആഴ്ചയും എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു എന്‍.ഐ.എ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post