ലോകകപ്പ് ടീമില്‍ നിന്ന് ധവാന് പുറത്ത്; പകരക്കാരനായി ഋഷഭ് പന്ത് എത്തും.ശിഖര്‍ ധവാന് ഇടത് കൈയിലെ പെരു വിരലിന് പരിക്കേറ്റ സാഹചര്യത്തിലാണ് ലോകകപ്പില്‍ നിന്നും പുറത്തയാത്.ധവാനു പരുക്കേറ്റപ്പോള്‍ തന്നെ പന്തിനോട് ഇംഗ്ലണിലേക്ക് തിരിക്കാന്‍ ബിസിസിെഎ ആവശ്യപ്പെട്ടിരുന്നു. . ധവാന്റെ പരുക്കു ഭേദമാകാതെ വന്നാൽ പകരം പന്തിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. ഓസ്ട്രേലിയയ്ക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിനിടെ ഇടതു കയ്യിലെ പെരുവിരലിനു പരുക്കേറ്റ ധവാന്റെ നില ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷിച്ചു വരികയാണ്
കഴിഞ്ഞ ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറിയ പന്ത് അഞ്ച് ഏകദിനങ്ങളില്‍ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങി. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയില്‍ ഈ വര്‍ഷം നടന്ന പരമ്പരയിലും ടീമിലുണ്ടായിരുന്നു. എന്നാല്‍, ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ദിനേഷ് കാര്‍ത്തിക്കിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താനായിരുന്നു സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ലോകകപ്പിനിടെ എം.എസ്. ധോണിക്കു പരുക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാലേ പന്തിന് എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ് അന്ന് സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ. പ്രസാദ് പറഞ്ഞത്.
അടുത്ത കാലത്ത് ഏറ്റവും പ്രതീക്ഷ നല്കിയ ഈ ഇരുപത്തൊന്നുകാരനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ഇംഗ്ലണ്ട്. ഓസ്ട്രേലിയ പര്യടനങ്ങളില്‍ ടെസ്റ്റ് സെഞ്ചുറികള്‍ കുതിച്ച് താരോദയമായ പന്തിനെ ഒഴിവാക്കിയതിനെതിരെ ഒട്ടേറെ പേര് രംഗത്തെത്തിയിരുന്നു. ധവാന്റെ പരുക്കു ഭേദമാകാതെ വന്നാല്‍ പകരം പന്തിനെ ടീമിലെടുക്കണമെന്ന് സുനില്‍ ഗാവസ്കര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Discussion about this post