അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യത്യസ്ത യോഗാസനങ്ങളുടെ ആനിമേറ്റഡ് വീഡിയോ ട്വീറ്റ് ചെയ്യുന്നുണ്ട്.നിരവധി ആളുകളാണ് ഈ വീഡിയോകൾ ഷെയർ ചെയ്യുന്നത്. ഏറ്റവും പുതിയ ട്വീറ്റിൽ സൂര്യ നമസ്കാരത്തിന്റെ നേട്ടങ്ങൾ പങ്ക് വയ്ക്കുന്നു.ഘട്ടം ഘട്ടമായുളള വീഡിയോയിൽ സൂര്യ നമസ്കാരത്തിൽ ഇരിക്കുന്ന രീതി പരിചയപ്പെടുത്തുന്നു. ഒലീവ് ഗ്രീൻ ട്രാക്ക് പാന്റും ടാൻജെറിൻ ടീ ഷർട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. നിങ്ങളും സൂര്യ നമസ്കാരം നിങ്ങളുടെ ദിനചര്യയുടെ ഭാഗമായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു.കഴിഞ്ഞ ജൂൺ അഞ്ച് മുതൽ പ്രധാനമന്ത്രി മോദി അനിമേറ്റഡ് വീഡിയോ പോസറ്റ് ചെയ്തു തുടങ്ങിയിരുന്നു. ഇതി യോഗ ദിനം വരെ തുടരും. പത്തിലധികം വീഡിയോകൾ അദ്ദേഹം പങ്ക് വച്ചിരുന്നു. ജൂൺ എട്ടിന് ഓറഞ്ച് ടീ ഷർട്ട് ധരിച്ച പ്രധാനമന്ത്രി മോദിയുടെ കാരിക്കേച്ചർ പതിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അർധ ചക്രാസനം ചെയ്യുന്ന വീഡിയോ ആയിരുന്നു ഇത്. കൂടുതൽ ശക്തവും മികച്ച രക്ത ചക്രമണവും അർധ ചക്രാസന കൊണ്ട് ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ജൂൺ21 നാണ് അന്താരാഷ്ട്ര യോഗ ദിനം.
Discussion about this post