തിരുവനന്തപുരം: ബാര്‍കോഴക്കേസിന്റെ പേരില്‍ തനിക്കെതിരെ വ്യക്തിപരമായ തേജോവധമാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ.എം മാണി.കഴിഞ്ഞ മൂന്ന് മാസമായി തന്നെയിങ്ങനെ വേട്ടയാടുകയാണ്.മദ്യനയം മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണ്.തന്നെ പ്രതിയാക്കി വ്യാജ പ്രചരണം നടത്തുകയാണെന്നും കെ.എം മാണി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴയാരോപണമുന്നയിച്ച ബിജു രമേശ് ഹാജരാക്കിയിരിക്കുന്നത് കൃത്രിമരേഖയാണ്.ആരോപണമുന്നയിക്കുന്നവര്‍ അത് തെളിയിക്കണം. ആരോപണ വിധേയര്‍ നിരരപരാധിത്വം തെളിയിക്കണമെന്നത് വിചിത്രമായ വാദമാണ്.ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ താന്‍ അഴിമതിക്കാരനാകില്ല.തന്റെ ജീവിതം തുറന്ന പുസ്തകമാണ്.പൊതു പ്രവര്‍ത്തകനെ തേജോവധം ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ നിലവാരത്തകര്‍ച്ചയെയാണ് കാണിക്കുന്നത്.പ്രതിപക്ഷത്തിന്റെ മനസ് മാറണം. പ്രതിപക്ഷം ധര്‍മ്മം പാലിക്കണം.ഇല്ലെങ്കില്‍ ഇതിന് പ്രതിപക്ഷം കനത്ത വില നല്‍കേണ്ടി വരും.
ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കും.തന്റെ വീട്ടില്‍ പണമെണ്ണുന്ന യന്ത്രമില്ല. ഇതുവരെ ഒരു കേസിലും താന്‍ പെട്ടിട്ടില്ല. തളരാതെ മുന്നോട്ട് പോകാന്‍ തന്നോട് ജനങ്ങള്‍ പറയുന്നുണ്ട്.കല്ലെറിയും തോറും തനിക്ക് ജനപിന്തുണ കൂടുകയാണ്.പൊതു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആരോപണത്തെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കെ.എം മാണി പറഞ്ഞു.
Discussion about this post