രാജ്യത്ത് മൊബൈല്‍ ഫോണ്‍ മോഷണം കൂടി വരുന്ന സാഹചര്യത്തില്‍ ഐ.എം.ഇ.ഐ [International Mobile Equipment Identity] നമ്പറുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. ഉടന്‍ തന്നെ കേന്ദ്ര ഉപകരണ ഐഡിന്റിറ്റി എന്ന പേരിലുള്ള പട്ടിക പുറത്ത് വരും.
പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ ആദ്യം പോലീസില്‍ പരാതി നല്കിയ ശേഷം സഹായനമ്പര്‍ വഴി ടെലികോംവകുപ്പിനെ വിവരം അറിയിക്കണം. അതിനോടൊപ്പം മൊബൈല്‍ ഫോണ്‍ നഷ്ടമായതിന്റെ തെളിവായി പോലീസില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് വകുപ്പിന് അപ്ലോഡ് ചെയ്തു നല്‍കുകയും വേണം . തുടര്‍ നടപടിയായി ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ നഷ്ടമായ മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയം സാധ്യമാകില്ല.
ഐ.ഇ.എം.ഐ.ഇ നമ്പര്‍ മൂന്ന് വിഭാഗങ്ങളിലായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. വൈറ്റ്,ഗ്രേ,ബ്ലാക്ക് എന്നിങ്ങനെയാണത്. മോഷണം പോയതും നഷ്ടപെട്ടവയുമായ മൊബൈല്‍ ഐ.എം.ഇ.ഐ നമ്പര്‍ ബ്ലാക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. യഥാര്‍ത്ഥമാണെന്ന് സ്ഥിതീകരിക്കാത്ത നമ്പരുകള്‍ ഗ്രേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഉപയോഗത്തിലുള്ളവ വൈറ്റ് വിഭാഗത്തില്‍ രേഖപ്പെടുത്തും.
ഇത്തരത്തില്‍ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി 2017 ജൂലായിലാണ് ടെലികോം വകുപ്പ് പ്രഖ്യാപിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍ ഒരുതവണ നടപ്പിലാക്കുകയും ചെയ്തു. പദ്ധതിയ്ക്കായി 2019-20 ഇടക്കാല ബജറ്റില്‍ 15 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരുന്നു.
Discussion about this post