എച്ച്.ഡി കുമാരസ്വാമി നേതൃത്വം കൊടുക്കുന്ന ജെ.ഡി.എസ് -കോൺഗ്രസ് കൂട്ട് സർക്കാരിൽ ആശങ്ക അറിയിച്ച് ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. പിതാവ് തന്നെ കുമാരസ്വാമി സർക്കാരിന്റെ നിലനില്പിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
എത്ര നാൾ ഈ സർക്കാർ അതിജീവിക്കും എന്നറിയില്ല ദേവഗൗഡ കൂട്ടിച്ചേർത്തു. എല്ലാം കോൺഗ്രസിന്റെ തീരുമാനത്തെ അനുസരിച്ചായിരിക്കും നിലനിൽക്കുക. കുമാരസ്വാമി യോജിച്ച് കൊണ്ടു പോകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. കോൺഗ്രസിന് വേണ്ടി ഒരു കാബിനറ്റ് പദവി വേണ്ടന്ന് വച്ചവരാണ് ഞങ്ങൾ. അച്ഛന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും ഭരണകാലം തികയ്ക്കുമെന്നും കുമാരസ്വാമി പ്രതികരിച്ചു. എം.എൽ.എ മാരുടെ കൂറുമാറ്റ വിഷയത്തിൽ ബി.ജെ.പിയും ഭരണസഖ്യവും തമ്മിലുളള തർക്കം രൂക്ഷമാവകയാണ്.
ഗൗഡയുടെ പ്രസ്താവന വന്ന ശേഷം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സംഭവങ്ങൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം കോൺഗ്രസ് ജെ.ഡി.എസ് ബന്ധത്തിൽ സ്വരചേർച്ച ഇല്ലായ്മ വന്നിട്ടുണ്ട്.സിദ്ധരാമയ്യയും മുതിർന്ന എം.എൽ.എ എച്ച്.കെ.പാട്ടീലും കോൺഗ്രസ് ഹൈക്കമാൻഡിനെ കാര്യങ്ങൾ ധരിപ്പിക്കുകയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.രാഹുൽ ഗാന്ധി ജെ.ഡി.എസുമായി സംസാരിച്ചില്ലെങ്കിൽ കർണാടകയിലെ കോൺഗ്രസിന്റെ ഭാവി അവതാളത്തിലാകുമെന്ന് ധരിപ്പിച്ചിട്ടുണ്ടെന്നാണ് അറിവ്.
Discussion about this post