അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തിയ ‘ പുതിയ ഇന്ത്യ ‘ വിവാദ ട്വീറ്റില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി.
രാഹുല്‍ ഗാന്ധി സൈന്യത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ അഭിഭാഷകനായ അടല്‍ ദുബൈയാണ് പരാതി നല്‍കിയിരിക്കുന്നത്.
യോഗാദിനത്തില്‍ കരസേനയിലെ നായകള്‍ക്കൊപ്പം പട്ടാളക്കാര്‍ യോഗ ചെയ്യുന്ന ചിത്രം ഉപയോഗിച്ച് ‘ പുതിയ ഇന്ത്യ ‘ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയ്ക്കെതിരെ അഭ്യന്തര മന്ത്രിയായ അമിത്ഷാ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
Discussion about this post