അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യില്ല. അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കി.
മോഷണം തടയാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് വാഹനങ്ങളില്‍ അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കര്‍ , ലേസര്‍ ഉപയോഗിച്ച് പതിപ്പിച്ച സ്ഥിര നമ്പറുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റാന്‍ സാധിക്കില്ല. ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം തന്നെ ഇത് നിര്‍ബന്ധമാക്കിയിരുന്നു. വാഹന നിര്‍മ്മാതാക്കള്‍ അല്ലെങ്കില്‍ ഡീലര്‍മാര്‍ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി ഉടമയ്ക്ക് സൗജന്യമായി നല്‍കണം.
എന്നാല്‍ മൂന്ന് മാസത്തിനിടയില്‍ വിറ്റഴിച്ച ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍ പരം വാഹനങ്ങള്‍ക്ക് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചട്ടില്ല. നമ്പര്‍ പ്ലേറ്റുകളിലുള്ള ഒരു സ്ഥിരനമ്പര്‍ ആര്.സി ബുക്കില്‍ രേഖപ്പെടുത്തണം. ഈ നമ്പര്‍ രേഖപ്പെടുത്താത്ത കാരണത്താല്‍ അത്രയും വാഹനങ്ങള്‍ക്ക് ആര്.സി ബുക്കില്‍ നല്കാന് സാധിച്ചട്ടില്ല.
വ്യാഴാഴ്ചയ്ക്കകം ഈ വാഹനങ്ങളില്‍ എല്ലാം തന്നെ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ആര്.സി ബുക്ക് കൈപ്പറ്റണമെന്ന് ഡീലര്‍മാര്‍ക്കെല്ലാം മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം ഡീലര്‍മാരുടെ വാഹനങ്ങള്‍ ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കില്ലെന്നും ആര്.ടി.ഒമാര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് നല്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post