അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയ്ക്ക് പിഴ. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ അനാവശ്യമായി അപ്പീല്‍ ചെയ്തതിനാണ് നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയടക്കേണ്ടത്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ 29മത് ഓവറിലാണ് നടപടിയ്ക്ക് കാരണമായ സംഭവം നടന്നത്. ജസ്പ്രീത് ബുംറയുടെ ബോളില്‍ അഫ്ഗാന് ബാറ്റ്സ്മാന് റഹമത്ത് ഷായ്ക്കെതിരെ എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ ചെയ്തതാണ് വിനയായത്. അമ്പയര്‍ അലീം ദാറിന് നേര്‍ക്ക് വിക്കറ്റ് അനുവദിച്ചു കിട്ടുന്നതിനായി കൂടുതല്‍ സമയം കോഹ്ലി അപ്പീല്‍ ചെയ്യുകയായിരുന്നു. ഐ.സി.സിയുടെ ചട്ടം ലെവല്‍ 1 ലംഘിച്ചതിനാണ് നടപടി. ഐസിസി ചട്ടം ആര്‍ട്ടിക്കിള്‍ 2.1 പ്രകാരം കൂടുതല്‍ സമയം അപ്പീല്‍ ചെയ്യുന്നത് കുറ്റകരമായി കണക്കാക്കും.
കളിയ്ക്കിടയില്‍ തന്റെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റം കോഹ്ലി അംഗീകരിച്ചിട്ടുണ്ട്. ‘ കോഹ്ലി കുറ്റം സമ്മതിക്കുകയും , മാച്ച് റഫറി ക്രിസ് ബോര്‍ഡ് നിര്‍ദ്ദേശിച്ച അച്ചടക്ക നടപടിയും അംഗീകരിക്കപ്പെട്ടു. അതിനാല്‍ ഇനിയൊരു ഔദ്യോഗിക വാദം കേള്‍ക്കേണ്ടതില്ല ‘ ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അതേസമയം പിഴയോടൊപ്പം ഐസിസിയുടെ ഡിമെറിറ്റ് പോയിന്റും ഇന്ത്യന്‍ നായകന് ലഭിക്കും. കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിലും കോഹ്ലിയ്ക്ക് ഡിമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. ഐസിസിയുടെ നിയമപ്രകാരം 24 മാസത്തിനിടയ്ക്ക് നാലോ അതിലധികമോ തവണ ഡിമെറിറ്റ് പോയിന്റ് ലഭിക്കുന്ന കളിക്കാരനെ മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ സാധിക്കും .
Discussion about this post