വിദേശത്ത് ഇന്ത്യക്കാരുടെ കണക്കാക്കപ്പെടാത്ത സ്വത്ത് 490 ലക്ഷം കോടി ഡോളർ ആണെന്ന് കണക്കുകൾ.1980 നും 2010 നും ഇടയിൽ വിവിധ കാലയളവുകളിൽ ഇന്ത്യക്കാർ കൈവശം വച്ച കണക്കില്ലാത്ത സമ്പത്ത് 216.48 ലക്ഷം കോടി യുഎസ് ഡോളർ മുതൽ 490ലക്ഷം കോടി യുഎസ് ഡോളർ വരെയാണെന്നാണ് റിപ്പോർട്ട്.എൻ.ഐ.പി.എഫ്.പി, എൻ.സി.എ.ഇ.ആർ, എൻ.ഐ.എഫ്.എം എന്നീ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പഠനത്തിലാണ് റിപ്പോർട്ട്
റിയൽ എസ്റ്റേറ്റ്, ഖനനം,ഫാർമസിക്യൂട്ടിക്കൽസ്,പാൻമസാല, ഗുട്ട്ക, പുകയില,ബുളളിയൻ, ചരക്ക്, സിനിമ,വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കണക്കാക്കാനാവാത്ത സമ്പത്ത് ഉണ്ടായിട്ടുളളത്. മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും പഠനം ഒരേ നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
കള്ളപ്പണം ഉണ്ടാക്കുന്നതിനെക്കുറിച്ചോ ശേഖരിക്കുന്നതിനെക്കുറിച്ചോ വിശ്വസനീയമായ കണക്കുകളൊന്നുമില്ല. അത്തരം കണക്കെടുപ്പിന് കൃത്യമായ സ്വീകാര്യമായ രീതിയും ഇല്ല.സമിതിയുടെ റിപ്പോർട്ട് രാജ്യത്തിനകത്തും പുറത്തും കണക്കാക്കപ്പെടാത്ത വരുമാനത്തിന്റെയും സമ്പത്തിന്റെ അവസ്ഥയെയും കണക്കാക്കി ചെയ്തിരിക്കുന്ന വിമർശനാത്മക വിശകലനമാണ്.
എല്ലാ കണക്കുകളും അടിസ്ഥാനപരമായ അനുമാനങ്ങളെയും സംയോജനങ്ങളുടെ ക്രമീകരണത്തെയും ആശ്രയിച്ചിരിക്കുന്നു.നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക്സ് റിസർച്ച് പഠനത്തിൽ പറയുന്നത് 1980 മുതൽ 2010 വരെയുളള കാലയളിവിൽ ഇന്ത്യയ്ക്ക് പുറത്ത് ശേഖരിക്കപ്പെടാത്ത സ്വത്ത് 384 ലക്ഷം കോടി യു.എസ് ഡോളറിനും 490 ലക്ഷം കോടി യു.എസ് ഡോളറിനും ഇടയിലാണ്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റിന്റെ റിപ്പോർട്ട് അനുസരിച്ച് പരിഷ്കരണ കാലയളവിൽ ഇന്ത്യയിൽ നിന്നുളള നിലവിലെ മൂല്യത്തിൽ മൊത്തം അനധികൃത ഒഴുക്ക് 9,41,837 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കണക്കാക്കപ്പെടാത്ത വരുമാനത്തിന്റെ ശരാശരി പത്ത് ശതമാനമാണ് രാജ്യത്ത് നിന്നുളള അനധികൃത ഒഴുക്കായി കണക്കാക്കപ്പെടുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസ് 2009 കാലഘട്ടത്തിൽ അനധികൃത സാമ്പത്തിക ഒഴുക്ക് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.2 ശതമാനം മുതൽ 7.4 ശതമാനം വരെയാണ്.
2011 മാർച്ചിൽ എൻ.ഐ.പി.പി, എൻ.സി ഇ.ആർ, എൻ.ഐ.എഫ്.എം എന്നീ ഇൻസ്റ്റിറ്റ്യൂട്ടുകൾ രാജ്യത്തിനകത്തും പുറത്തും കണക്കാക്കാത്ത വരുമാനവും സ്വത്തും വിലയിരുത്തുന്നതിനും സർവ്വേ ചെയ്യുന്നതിനും പഠനങ്ങൾ നടത്താനും ധനമന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തിനകത്തും പുറത്തും കണക്കാക്കപ്പെടാത്ത വരുമാനവും സമ്പത്തും വിശ്വസനീയമായി കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നു, ഈ മൂന്ന് സ്ഥാപനങ്ങൾ എത്തിച്ചേർന്ന കണക്കില്ലാത്ത വരുമാനത്തിന്റെ വ്യാപകമായ വ്യതിയാനങ്ങൾ ഈ അനുമാനത്തെ സാധൂകരിക്കുന്നു
മൂന്ന് റിപ്പോർട്ടുകളിൽ (പഠനങ്ങൾ) നിന്നുള്ള എസ്റ്റിമേറ്റുകൾ സംയോജിപ്പിച്ച് കണക്കാക്കപ്പെടാത്ത വരുമാനത്തിന്റെ പൊതുവായ എസ്റ്റിമേറ്റിൽ എത്തിച്ചേരാൻ സാധ്യതയില്ലെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടത്.
എം.വീരപ്പമൊയ്ലിയുടെ നേതൃത്വത്തിലുളള പാനൽ മാർച്ച് 28 ന് ലോക്സഭ സ്പീക്കറിന് ഈ റിപ്പോർട്ട് സമർപ്പിച്ചിരിന്നു.പിന്നീടാണ് ലോക്സഭ തിരഞ്ഞെടുപ്പ് വന്നത്.
സമയക്കുറവ് കാരണം പരിമിതമായ എണ്ണം ഓഹരി ഉടമകളെ മാത്രമേ പരിശോധിക്കാൻ കഴിയുവെന്ന് കമ്മിറ്റി വിലയിരുത്തി. ഈ റിപ്പോർട്ട് പ്രാഥമിക റിപ്പോർട്ടായി കണക്കാക്കും. ധനകാര്യമന്ത്രാലയത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ്. ഈ വിഷയത്തിൽ മറ്റു കക്ഷികളുടെയും വിചാരണ നടക്കാനുണ്ടെന്നാണ് കമ്മിറ്റി ചൂണ്ടികാട്ടുന്നത്. രാജ്യത്തിനകത്തും പുറത്തും കണക്കില്ലാത്ത വരുമാനം കണ്ടെത്തുന്നതിനുളള ശ്രമം കൂടുതൽ ഊർജ്ജസ്വലതയോടെ തുടരാനാണ് ധനകാര്യമന്ത്രാലയത്തിന്റെ തീരുമാനം.
കൂടുതൽ വിശാലമായ നികുതി അടിത്തറയും യഥാർത്ഥ നികുതി വരുമാനവും കണക്കിലെടുക്കുമ്പോൾ ഈ എണ്ണത്തിൽ കൂടുതൽ ഫലപ്രദമായ ഫലങ്ങൾ കമ്മിറ്റി പ്രതീക്ഷിക്കുന്നു.
രാജ്യത്ത് നേരിട്ടുള്ള നികുതി നിയമങ്ങൾ ലളിതമാക്കുന്നതിനും യുക്തിസഹമാക്കുന്നതിനുമായി നികുതി കോഡിന് നേരത്തേ തന്നെ അന്തിമരൂപം പാർലമെന്റിൽ വീണ്ടും അവതരിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു.
Discussion about this post