ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരിക്ക് എതിരെ ലൂക്ക് ഔട്ട് നോട്ടീസ് ഉടന്‍ ഇറക്കുമെന്ന് സൂചന. ബിനോയ്ക്കോടിയേരിയെ ചോദ്യം ചെയ്യാനായി മുബൈപോലിസ് കേരളത്തിലെത്തിയിരുന്നു. എന്നാല്‍ ബിനോയ് ഒളിവിലായതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാനാകാതെ മുംബൈ പോലിസ് മടങ്ങുകയായിരുന്നു . ഈ സാഹചര്യത്തിലാണ് ലൂക്ക് ഔട്ട് നോട്ടിസിനായുള്ള വിവരങ്ങള്‍ കേരളാ പോലിസിന് കൈമാറാന്‍ അന്വേഷണ സംഘം തയ്യാറായത്.
അതേ സമയം മുംബൈ ഓഷിവാര കോടതിയില്‍ ബിനോയ് ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഉച്ചകഴിഞ്ഞ് കോടതി പരിഗണിക്കും.പരാതി നല്കിയ യുവതിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
മുംബൈയിലെ ഒരു ബാറിലെ ഡാന്‍സറായിരുന്ന തന്നെ ബിനോയ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെന്നുവെന്നാണ് ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പരാതിയില്‍ പറയുന്നു. അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ആണ് യുവതി പരാതി നല്‍കിയത്.
Discussion about this post