കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തുന്നതിന് തൊട്ടു മുമ്പ് പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടു. പുല്‍വാമയില്‍ രാവിലെ ആണ് ഭീകരരുമായ് സൈന്യം ഏറ്റുമുട്ടിയത്. പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈനികര്‍ വധിച്ചു.
ത്രാലിലെ വനത്തില്‍ മൂന്ന് ഭീകരര്‍ ഒളിച്ചതറിഞ്ഞെത്തിയ സുരക്ഷ സേന അവരെ ആക്രമിക്കുകയായിരുന്നു. ഭീകരര്‍ സൈന്യത്തിനെതിരെ തിരിച്ചു വെടിവച്ചു. തുടര്‍ന്ന് ഭീകരരെ തുരത്തിയ സൈന്യം ഒരാളെ കൊലപ്പെടുത്തി. ഡ്രോണും മറ്റും ഉപയോഗിച്ച് മറ്റുള്ളവര്‍ക്കെതിരെ ആക്രമണം തുടരുകയാണ്.
അമിത്ഷായുടെ സന്ദര്‍ശനം കണക്കിലെടുത്ത കനത്ത സുരക്ഷയാണ് താഴ്വവരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനം അലങ്കോലപ്പെടുത്താന്‍ ഭീകരര്‍ ശ്രമിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
Discussion about this post