മാലിന്യം റോഡില്‍ തള്ളിമടങ്ങുന്നവര് സൂക്ഷിക്കുക. നിങ്ങളെ കുടുക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ കാത്തിരിക്കുന്നു.
മാലിന്യം തള്ളി രണ്ട് മിനിറ്റിനകം മാലിന്യം ഉപേക്ഷിച്ചതിന്റെ ദൃശ്യം , വീഡിയോ , വാഹനത്തിന്റെ നമ്പര്‍ എന്നിവയടക്കം അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് എത്തിച്ചേരും. വാഹന നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി പിഴ ഈടാക്കാനുള്ള നോട്ടീസ് തയ്യാറാക്കുന്നതുവരെ ഈ സംവിധാനം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും.കെല്‍ട്രോണാണ് ക്യാമറാസംവിധാനം തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ക്യാമറ പരീക്ഷിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ക്യാമറസംബന്ധിച്ച വിവരങ്ങള്‍ കൈമാറും.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ മാലിന്യം ആരെങ്കിലും പൊതു ഇടങ്ങളില്‍ തള്ളുമ്പോള്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ ക്യാമറ ഉണരുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
മാലിന്യം ഉപേക്ഷിക്കാന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുന്നതിനായി ഓട്ടോമാറ്റിക് നമ്പര്‍ ഡിറ്റക്ഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മാലിന്യം തള്ളുന്ന വ്യക്തികളെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ സാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യസംസ്കരണം ശാസ്ത്രീയമാക്കുവാന്‍ കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സോഫ്റ്റ്വെയര് വികസിപ്പിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് ഈ പുതിയ സംവിധാനം.
നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെല്‍ട്രോണിന്റെ സോഫ്റ്റ്വെയര് സംവിധാനം ഉപയോഗിച്ചാണ് മാലിന്യസംസ്കരണം.ഇതുവഴി ഓരോ വാര്‍ഡ് വേര്‍ത്തിരിച്ച് മാലിന്യസംസ്കരണ പുരോഗതിയും , പ്രശ്നങ്ങളും ഈ സോഫ്റ്റ്വെയര് വഴി നിരീക്ഷിക്കാന്‍ സാധിക്കും.
Discussion about this post