ലോകകപ്പിൽ ഇന്ത്യൻ ടീം ഓറഞ്ച് ജേഴ്സി അണിയാൻ സാധ്യത. ഓറഞ്ച് ജേഴ്സി ധരിക്കാനുളള തീരുമാനത്തെ കേന്ദ്രമന്ത്രി രാംദാസ് അത് വാലെ സ്വാഗതം ചെയ്തു. ഓറഞ്ച് വിജയത്തിന്റെയും ധൈര്യത്തിന്റെയും കളറാണ്. അത് ധരിക്കുന്നതിൽ പ്രശ്നം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യ ഓറഞ്ച് ജേഴ്സി അണിയുന്നത് കാണാൻ ആരാധകരും കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയും സംഭവം ഏറ്റെടുത്തിട്ടുണ്ട്. ഒരേ നിറമുളള ജേഴ്സി രണ്ടു ടീമുകൾ ഒരേ മത്സരത്തിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് മാത്രം ബദൽ ജേഴ്സി വേണ്ട. ഇംഗ്ലണ്ടിന്റെ നിറം നീലയാണ്. അതു കൊണ്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഓറഞ്ച് അണിയുന്നത്.
എന്നാൽ ഇതിനെതിരെ കോൺഗ്രസും സമാജ് വാദ് പാർട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ കാവി വത്ക്കരിക്കുന്നതിന്റെ ഭാഗമാണിതെന്ന് ഇരു പാർട്ടികളും ആരോപിച്ചു.
Discussion about this post