ഛത്തീസ്ഗഡിലെ ബിജാപൂരിൽ നക്സലുകളുമായുളള ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടതിൽ മലയാളിയും.
കൊല്ലപ്പെട്ടവരിൽ ഇടുക്കി മുക്കിടിയിൽ സ്വദേശി ഒ.പി.സജുവാണ് മരിച്ചത്.സി.ആർ.പി.എഫിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു സാജു. ഏറ്റമുട്ടലിനിടയിൽ പ്രദേശവാസിയായ പെൺകുട്ടിയും മരിച്ചു.
വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് സി.ആർ.പി.എഫിന്റെ 199ാം ബറ്റാലിയനും പോലീസും ചേർന്ന സംഘവും നക്സലുകളുമായി ഛത്തീസ് ഗഢിലെ ബിജാപൂരിൽ ഏറ്റുമുട്ടിയത്.ബീജാപൂരിലെ കേശുകുത്തൽ ഗ്രാമത്തിൽ തിരച്ചിലിനായി എത്തിയ സി.ആർ.പി.എഫ് സംഘത്തിന് നേരെ നക്സലുകൾ വെടി വയ്ക്കുകയായിരുന്നു. കർണാടക സ്വദേശി മഹാദേവ, ഉത്തർ പ്രദേശ് സ്വദേശി മദൻപാൽ സിങ്ങ് എന്നിവരാണ് മരിച്ച മറ്റു ജവാന്മാർ.
Discussion about this post