ഇന്ത്യന്‍ വ്യോമസേനയുടെ അംബാല എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വാര്‍ വിമാനം തകരാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വ്യോമസേനാ വൈമാനികന്റെ മിടുക്കും കൃത്യസമയത്തെ ഇടപെടലും ആണ് അപകടം ഒഴിവാക്കിയത്. അതിസാഹസികമായി പരിശീലനം നല്കി എന്തിനും സജ്ജമാക്കി വൈമാനികരെ ഒരുക്കുന്നതിന്റെ തെളിവാണിതെന്നും അനേകം സാധാരണജനങ്ങളുടെ ജീവിതമാണ് ആ വൈമാനികന് രക്ഷിച്ചതെന്നും ഇന്ത്യന്‍ വ്യോമസേന അതിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് പരിശീലനപ്പറക്കലിനായി വിമാനം അംബാല എയര്‍ഫീല്‍ഡില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയത്. എന്നാല്‍ വിമാനം ഒരു പക്ഷിക്കൂട്ടത്തില്പ്പെടുകയും പക്ഷികള്‍ എഞ്ചിനിലിടിച്ച് വിമാനത്തിന് തകരാര്‍ സംഭവിയ്ക്കുകയും ചെയ്തു. എഞ്ചിന് തകര്‍ന്നു എന്ന് മനസ്സിലായ വൈമാനികന് വിമാനം പറത്താനോ തിരികെയിറക്കാനോ ശ്രമിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ താമസിയ്ക്കുന്ന പ്രദേശത്ത് വിമാനം തകര്‍ന്ന് വീഴുമായിരുന്നു .അപകടത്തില്‍ അനേകം ജീവന് നഷ്ടപ്പെടുമായിരുന്നു.
വൈമാനികന് പെട്ടെന്നുതന്നെ തന്റെ ഇന്ധന ടാങ്കുകളും പരിശീലനബോംബുകളും ആളൊഴിഞ്ഞ സ്ഥലത്ത് ഒഴിവാക്കാനാണ് തീരുമാനിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുത്ത് ഇന്ധനടാങ്കുകളും പരിശീലന ബോംബുകളും എയര്‍ഫീല്‍ഡിനു വെളിയിലെ ആളൊഴിഞ്ഞയിടത്ത് അദ്ദേഹം ഉപേക്ഷിച്ചു. അതോടെ നിയന്ത്രണം തിരികെലഭിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.
ഒരപകടമുണ്ടാകുമ്പോള്‍ കൃത്യമായി കാര്യങ്ങള്‍ വിശകലനം ചെയ്ത് അതിവേഗതയില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് ഒരു വൈമാനികനുണ്ടാകേണ്ട ഏറ്റവും വലിയ വൈദഗ്ധ്യം. ഭാരതീയ വ്യോമസേനയുടെ ധീരവൈമാനികര് ലോകത്തെ ഏറ്റവും മികച്ചവരാണെന്നതിന്റെ വ്യക്തമായ തെളിവായാണ് ഇതിനെ പ്രതിരോധവിദഗ്ധര്‍ വിലയിരുത്തിയത്. പാകിസ്ഥാന്റെ എഫ് 16 പോലെയുള്ള യുദ്ധവിമാനങ്ങള്‍ പഴയ റഷ്യന്‍ മിഗ് വിമാനങ്ങളുപയോഗിച്ച് തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വൈമാനികര്‍ അവരുടെ കഴിവു തെളിയിച്ചത് മറ്റൊരുദാഹരണമാണ്.
#SavingLives: On the morning of 27 June19, an IAF Jaguar aircraft loaded with two additional fuel drop tanks & Carrier Bomb Light Stores
(CBLS) pods took off from AFS Ambala for a training
mission. Immediately after take off, the aircraft encountered a flock of
birds. pic.twitter.com/Mb0otqadVe— Indian Air Force (@IAF_MCC) June 28, 2019
Discussion about this post