‘
തങ്ങളുടെ സുഹൃത്തുക്കളെ ഏറെ നാളുകൾക്ക് ശേഷം കാണുമ്പോൾ സെൽഫിയെടുക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നതും പുതുമയല്ല. എന്നാൽ അത് രണ്ട് രാഷ്ട്രത്തലവനന്മാർ ആകുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെടും. ദാ അതു പോലെ ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയം. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും ചേർന്ന് നിൽക്കുന്ന സെൽഫിയാണിത്. ചിത്രത്തിന് ഓസ്ട്രേലിയൻ തലവൻ നൽകിയ അടിക്കുറിപ്പാണ് ശ്രദ്ധേയം.
എത്ര മനോഹരമാണ് മോദി തങ്ങളുടെ സെൽഫിയ്ക്ക് താഴെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കുറിച്ചു. മോറിസണിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സൗഹൃദത്തിൻ ആഴം കാണിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇരുവരും ജി-20 ഉച്ചക്കോടിയുടെ ഭാഗമായി ജപ്പാനിലെ ഒസാക്കയിൽ ആണ് കൂടിക്കാഴ്ച നടത്തിയത്. ഈ കണ്ടുമുട്ടലിന്റെ ഓർമ്മക്കായി ഒരു സെൽഫിയും പകർത്തി.
സ്കോട്ട് മോറിസൺ ട്വിറ്ററിൽ ഫോട്ടോ ഇടുകയും എത്ര മനോഹരമാണ് മോദി എന്ന് അടിക്കുറിപ്പ് ഇടുകയും ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, ഇന്തോനേഷ്യ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തി. സഹകരണം മെച്ചപ്പെടുത്തുന്നതിനും ഉഭയക്ഷി ബന്ധം നിലനിർത്തുന്നതിനുമാണ് കൂടിക്കാഴ്ച.
Discussion about this post