ലോകകപ്പിലെ ഇന്നത്തെ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ്.. എന്നാൽ, ഇന്ന് ഇന്ത്യ ജയിക്കാൻ പ്രാർഥിക്കുന്നവരിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഴുവൻടീമുകളുമുണ്ട്.! പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കും സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യ ജയിച്ചേ തീരൂ.അത് കൊണ്ട് തന്നെ ഇന്ത്യ ജയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് ഇപ്പറഞ്ഞ ടീമുകള്‍.
അതേസമയം, ഇന്നു ജയിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിന്റെ സെമി പ്രവേശം അവതാളത്തിലാകും.എന്നാൽ ഇന്ത്യ ജയിച്ചാൽ സെമിയിലേക്ക് കടക്കാം. 12 പോയിന്റോടെ സെമി ഉറപ്പാക്കാം എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നത്തിനു കനത്ത തിരിച്ചടി. ഇന്നലെ അഫ്ഗാനിസ്ഥാനെ കീഴടക്കിയ പാക്കിസ്ഥാൻ സെമിയിൽ എത്താൻ ഏറ്റവും അധികം സാധ്യതയുള്ള ടീമാകും. വെള്ളിയാഴ്ച ബംഗ്ലദേശിനെ കീഴടക്കാനായാൽ 11 പോയിന്റോടെ പാക്കിസ്ഥാനു സെമി ഉറപ്പിക്കാം. ബംഗ്ലദേശിനാണു പിന്നീടുള്ള സാധ്യത. പക്ഷേ അതിന് അവർക്ക് കീഴടക്കേണ്ടത് കരുത്തരായ ഇന്ത്യ, പാക്കിസ്ഥാൻ എന്നീ ടീമുകളെ. രണ്ടു മത്സരങ്ങളും ജയിച്ചാൽ ബംഗ്ലദേശിനും സെമി ഉറപ്പ്.
ശ്രീലങ്കയുടെ കാര്യമാണ് കഷ്ടം. ഇനിയുള്ള മത്സരങ്ങളിൽ വെസ്റ്റിൻഡീസ്,ഇന്ത്യ എന്നീ ടീമുകൾക്കെതിരെ ജയിച്ചാൽ പോലും ലങ്കയ്ക്ക് സെമി ഉറപ്പില്ല. അതിനു പാക്കിസ്ഥാൻ ബംഗ്ലദേശിനോടും, ബംഗ്ലദേശ് ഇന്ത്യയോടും തോൽക്കണം. തീർന്നില്ല, അവസാന മത്സരത്തിൽ ന്യൂസീലൻഡിനോട് ഇംഗ്ലണ്ടും തോറ്റാലേ ലങ്കയ്ക്കു രക്ഷയുള്ളു. ഇനിയുള്ള 2 കളിയും ജയിച്ചാലും ഇംഗ്ലണ്ടിന്റെയത്ര വിജയങ്ങൾ (5) നേടാൻ ലങ്കയ്ക്കു കഴിയില്ല. മഴ നഷ്ടമാക്കിയ രണ്ടു മത്സരങ്ങളിൽ പോയിന്റ് പങ്കിടേണ്ടിവന്നത് ലങ്കയ്ക്കു തിരിച്ചടിയാകും. രണ്ടു ടീമുകൾ ഒരേ പോയിന്റ് നേടിയാൽ നെറ്റ് റൺറേറ്റിനു മുൻപു പരിഗണിക്കുക ആകെ നേടിയ വിജയങ്ങളാണ്. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ ടീമുകൾക്ക് സാധ്യത അടുത്ത കളിയിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനോടു തോറ്റാൽ മാത്രം.
അതേസമയം ഇന്ത്യയോടു തോറ്റാലും ഇംഗ്ലണ്ടിന് സെമി സാധ്യത. അതിന് പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ ടീമുകൾ ഒരു മത്സരം തോൽക്കണം. അതോടൊപ്പം അവസാന മത്സരത്തിൽ കിവീസിനെ കീഴടക്കാനായാൽ നാലാം സ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിലെത്തും.
Discussion about this post