നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രം തമിഴരശനിലെ പുതിയ ലുക്ക് പുറത്ത്.’ഐ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ‘തമിഴരസൻ’.
വിജയ് ആന്റണി പോലീസ് ഇൻസപെക്ടർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്സുരേഷ് ഗോപി അഞ്ചു വർഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്.രമ്യാ നമ്പീശനാണ് തമിഴരസനിൽ വിജയ് ആന്റണിയുടെ നായിക.
എസ് എൻ എസ് മൂവീസിന്റെ ബാനറിൽ കൗസല്യാ റാണി നിർമ്മിച്ച ഫാമിലി ആക്ഷൻ എന്റർടൈനറായ ‘തമിഴരസൻ’ ജൂലൈയിൽ പ്രദർശനത്തിനെത്തും
Discussion about this post