ലോകകപ്പില്‍ ഇന്ത്യക്ക് എതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മാത്രം. നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് കളിക്കും.മോശം ഫോമില്‍ കളിക്കുന്ന വിജയ് ശങ്കറിന് പകരമായിട്ടാണ് പന്ത് ടീമിലെത്തിയത്. പന്തിന്റെ ആദ്യ ലോകകപ്പ് മത്സരമാണ് ഇത്. പുതിയ ഓറഞ്ച് ജെഴ്സിയിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്.
ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് കൂട്ടിനുണ്ട്. മറുവശത്ത് അപ്രതീക്ഷിതമായ ചില തോല്‍വികളില്‍ ഉലഞ്ഞ ഇംഗ്ലീഷ് നായകന് ഒയിന്‍ മോര്ഗന് ഇപ്പോഴും ദുഃസ്വപ്നങ്ങളിലാണ്. ഈ കളിയും തോറ്റാല്‍ ഇംഗ്ലണ്ട് ഒരുപക്ഷേ ലോകകപ്പില്‍നിന്നുതന്നെ പുറത്തായേക്കാം.
Discussion about this post