രാജസ്ഥാനിലെ അൽവാറിലെ ബി.ജെ.പി എം.പി മഹന്ത് ബാലാക് നാഥ് ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. എം.പിയുമായി പറന്നുയർന്ന ഹെലികോപ്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു.
ആകാശത്ത് വച്ച് നിയന്ത്രണം വിട്ട ഹെലികോപ്റ്റർ വട്ടം കറങ്ങി. തുടർന്ന് കുറച്ച് സമയത്തിന് ശേഷമാണ് പൈലറ്റിന് നിയന്ത്രണത്തിലാക്കാൻ സാധിച്ചത്.
ഈ അപകടത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. മണ്ഡലത്തിൽ എത്തിയ എം.പി ഹെലികോപ്റ്ററിൽ കയറിയ ഉടനെയായിരുന്നു സംഭവം. എം.പിയെ യാത്രയാക്കിയവരും ആശങ്കയോടെയാണം സംഭവം കാണുന്നത്.
Discussion about this post