സബ്സിഡി രഹിത പാചകവാതകത്തിന്റെ വില കുറച്ചു. വില തിങ്കളാഴ്ച മുതൽ വില പ്രാബല്യത്തിൽ വരും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് തീരുമാനം അറിയിച്ചത്. സിലിണ്ടറിന് 100 രൂപ 50 പൈസയുടെ കുറവാണ് ഉണ്ടാവുക.
രാജ്യാന്തര വിപണിയിൽ പാചക വാതക വില കുറഞ്ഞതാണ് ഇന്ത്യയിലെ വില കുറയാൻ കാരണം. ഡോളർ രൂപ വിനിമയത്തിലെ അനുകൂല സാഹചര്യവും പാചക വാതക വിലയുടെ കുറവിന് കാരണമായിട്ടുണ്ട്.
ജൂൺ ഒന്നിന് പാചക വാതക സിലിണ്ടറിന്റെ വിലയിൽ 3.65 ശതമാനത്തിന്റെ വർധനവ് വരുത്തിയിരുന്നു. 25 രൂപയുടെ വർധനയാണ് പ്രാബല്യത്തിൽ വന്നത്. നിലവിൽ വർഷം 12 സബ്സിഡി സിലിണ്ടറുകളാണ് ഒരു കുടുംബത്തിന് ലഭിക്കുന്നത്.
സബ്സിഡി സിലിണ്ടറിന്റെ വില 494.35 രൂപയായി താഴും. സബ്സിഡിയായി നൽകുന്ന 142.65 രൂപ സർക്കാർ വഹിക്കും. ഇത് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ടു നൽകും.
Discussion about this post